LiveTV

Live

Gulf

ദുബൈ ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണ്‍ അടുത്തമാസം ആരംഭിക്കും

ഒക്ടോബര്‍ 29 ന് ആഗോളഗ്രാമം സന്ദര്‍ശകരെ സ്വീകരിച്ചു തുടങ്ങും

ദുബൈ ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണ്‍ അടുത്തമാസം ആരംഭിക്കും

ദുബൈ ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണ്‍ അടുത്തമാസം ആരംഭിക്കും. ഒക്ടോബര്‍ 29 ന് ആഗോളഗ്രാമം സന്ദര്‍ശകരെ സ്വീകരിച്ചു തുടങ്ങും. ഗ്ലോബൽ വില്ലേജിന്‍റെ ഇരുപത്തിനാലാമത് അധ്യായത്തിനാണ് ഒക്ടോബർ 29ന് തുടക്കമിടുന്നത്. 166 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് 2020 ഏപ്രിൽ നാലിന് തിരശീല വീഴും.

കുടുംബങ്ങൾക്ക് ഒത്തുചേർന്ന് ഉല്ലസിക്കാൻ എമ്പാടും കലാ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളകളും ഉൾക്കൊള്ളുന്ന വില്ലേജിൽ വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന പവലിയനുകളാണ് ഒരുങ്ങുന്നത്. പുതിയ എഡീഷന് മുന്നോടിയായുള്ള തിരക്കിട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഗ്ലോബല്‍വില്ലേജ് അധികൃതര്‍ അറിയിച്ചു. സന്ദർശകരുടെ സന്തോഷ സൂചികയിൽ പത്തിൽ ഒമ്പതു മാർക്കാണ് പോയ സീസണില്‍ ഗ്ലോബല്‍ വില്ലേജ് രേഖപ്പെടുത്തിയത്. ദശലക്ഷകണക്കിന് സന്ദര്‍ശകരാണ് ഓരോ സീസണിലും ആഗോളഗ്രാമത്തിലേക്ക് എത്തുക.