LiveTV

Live

Gulf

ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ഹാര്‍മോണിയസ് കേരള ഈ മാസം 27ന് സലാലയില്‍ നടക്കും

ടിക്കറ്റ് വിൽപനയുടെ നിശ്ചിത വിഹിതം പ്രളയ ബാധിതർക്കായി നൽകുമെന്ന് ജനറൽ മാനേജർ മുഹമ്മദ് റഫീഖ് അറിയിച്ചു

ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ഹാര്‍മോണിയസ് കേരള ഈ മാസം 27ന് സലാലയില്‍ നടക്കും

ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ഹാര്‍മോണിയസ് കേരള ഈ മാസം 27ന് സലാലയില്‍ നടക്കും. തെന്നിന്ത്യയിലെ മികച്ച കലാകാരന്മാര്‍ പങ്കെടുക്കുന്ന മെഗാ ഇവന്റിന്‍റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. സ്നേഹ സൗഹാർദത്തിന്‍റെയും ഒരുമയുടെയും ചേർത്തു വെപ്പിനാൽ പുതു ചരിത്രമെഴുതി മസ്കത്തിലും ബഹ്റൈനിലും അരങ്ങേറിയ ഹർമോണിയസ് കേരള ഇനി ഗൽഫിലെ കേരളമായ സലാലയിൽ അരങ്ങേറുന്നു. ഇത്തീൻ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെപ്തംബർ 27 ന് നടക്കുന്ന മെഗ ഇവന്‍റിൽ ഷെയിൻ നിഗം, വിധു പ്രതാപ്, ജ്യോത്സ്ന, മിഥുൻ, കലാഭവൻ സതീഷ്, രാജ മൂർത്തി തുടങ്ങിയ മലയാളത്തിന്റെ 12 പ്രമുഖ കലാകാരന്മാരാണ് എത്തുന്നത്.

ടിക്കറ്റ്‌ വിൽപന ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ചെയർമാൻ മൻപ്രീത്‌ സിംഗ്‌ വൈസ്‌ ചെയർമാൻ എൻ.കെ മോഹൻദാസിന്‌ ടിക്കറ്റ്‌ നൽകി നിർവ്വഹിച്ചു. സോഷ്യൽ ക്ലബിൽ നടന്ന പരിപാടിയിൽ നൂർ ഗസൽ റീജിയണൽ മാനേജർ ജനീഷ്‌ ഈവന്‍റ് കൺവീനർമരായ കെ.മുഹമ്മദ് സാദിഖ് , അബ്ദുല്ല മുഹമ്മദ് , വജ്ഹുൽ ഹലീം എന്നിവർ സംബന്ധിച്ചു. 5, 3, 2 റിയാൽ നിരക്കുകളിലുള്ള ടിക്കറ്റുകൾ സലാലയിലെ വിവിധ ഹോട്ടലുകളിലും സോഷ്യൽ ക്ലബ്ബ് ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ലഭ്യമാണ്. ടിക്കറ്റ് വിൽപനയുടെ നിശ്ചിത വിഹിതം പ്രളയ ബാധിതർക്കായി നൽകുമെന്ന് ജനറൽ മാനേജർ മുഹമ്മദ് റഫീഖ് അറിയിച്ചു.