LiveTV

Live

Gulf

ജിബ്രാൾട്ടറിൽ നിന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പലിന് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ജിബ്രാൾട്ടർ കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വണിനെയാണ് അമേരിക്ക വിടാതെ പിന്തുടരുന്നത്

ജിബ്രാൾട്ടറിൽ നിന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പലിന് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ഗൾഫ് സംഘർഷം ലഘൂകരിക്കാൻ ഫ്രാൻസിന്‍റെ നേതൃത്വത്തിൽ നീക്കം തുടരുമ്പോള്‍ ജിബ്രാൾട്ടറിൽ നിന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പലിന് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. കപ്പിത്താൻ കുമാർ അഖിലേഷിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നതായും അമേരിക്ക പ്രഖ്യാപിച്ചു.

ജിബ്രാൾട്ടർ കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വണിനെയാണ് അമേരിക്ക വിടാതെ പിന്തുടരുന്നത്. പ്രത്യേക ഉത്തരവ് മുഖേനയാണ് കപ്പലിനും കപ്പിത്താനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഇസ്‍ലാമിക് ഗാർഡിനു വേണ്ടി ഭീകര പ്രവർത്തനം നടത്തി എന്നു പറഞ്ഞാണ് കപ്പിത്താനെ തീവ്രവാദിയായി മുദ്രകുത്തിയത്. ഇറാൻ റവല്യൂഷനറി ഗാർഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഉപരോധം നടപ്പാക്കാൻ എല്ലാ അമേരിക്കൻ പൗരൻമാർക്കും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു മാസത്തിലേറെ തടഞ്ഞിട്ടതിനെ തുടർന്ന് ആഗസ്റ്റ് 18നാണ് ജിബ്രാൾട്ടറിൽ നിന്ന് ഇറാൻ എണ്ണ കപ്പൽ വിട്ടയച്ചത്. വിലക്ക് മറികടക്കാൻ കപ്പലിന്‍റെ പേര് മാറ്റിയെങ്കിലും പല തുറമുഖങ്ങളിലും അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക, ഇറാൻ സംഘർഷം പരിഹരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മധ്യസ്ഥ നീക്കത്തിന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാന്‍റഎ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടിൽ തന്നെയാണ് അമേരിക്ക.