LiveTV

Live

Gulf

നാസില്‍ അബ്ദുല്ലക്ക് പിന്തുണയുമായി ഗള്‍ഫിലെ സഹപാഠികളും സുഹൃത്തുക്കളും

പത്തുവര്‍ഷത്തോളമായി നീതി നിഷേധിക്കപ്പെട്ട പ്രവാസിയാണ് നാസില്‍ അബ്ദുല്ല

നാസില്‍ അബ്ദുല്ലക്ക് പിന്തുണയുമായി ഗള്‍ഫിലെ സഹപാഠികളും സുഹൃത്തുക്കളും

വണ്ടിചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ നിയമപോരാട്ടം നടത്തുന്ന നാസില്‍ അബ്ദുല്ലക്ക് പിന്തുണയുമായി ഗള്‍ഫിലെ സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. 'നീതിക്കായി നാസിലിനൊപ്പം' എന്ന സന്ദേശവുമായി അന്‍ജുമാന്‍ എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പിന്തുണ അറിയിച്ച് മുന്നോട്ടുവന്നത്.

പത്തുവര്‍ഷത്തോളമായി നീതി നിഷേധിക്കപ്പെട്ട പ്രവാസിയാണ് നാസില്‍ അബ്ദുല്ല. അന്‍ജുമാന്‍ കോളജിലെ പഠനകാലം മുതല്‍ കഴിവ് തെളിയിച്ച എഞ്ചിനീയറും സംരംഭകനുമാണ്. രാഷ്ട്രീയത്തിലും സമൂഹത്തിലും സ്വാധീനമുള്ളവരുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അദ്ദേഹം ഒറ്റപ്പെട്ട് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പിന്തുണയുമായി രംഗത്തിറങ്ങുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടായിരത്തോളം എഞ്ചിനീയര്‍മാര്‍ അന്‍ജുമാന്‍ എഞ്ചിനീയിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. പിന്തുണ അറിയിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളും യു.എ.ഇയിലെത്തി. കഴിഞ്ഞ ദിവസം നാസില്‍ അബ്ദുല്ലയെ സന്ദര്‍ശിച്ച കോളജ് പൂര്‍വവിദ്യാര്‍ഥികള്‍ പിന്തുണ നേരില്‍ അറിയിച്ചിരുന്നു.