LiveTV

Live

Gulf

ലഹരിക്കടത്ത്; ഗള്‍ഫില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മയക്കുമരുന്ന് കേസുകളില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് 

ലഹരിക്കടത്ത്; ഗള്‍ഫില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ ഗള്‍ഫില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സൌദി അറേബ്യയില്‍ തടവിലുള്ള ഇന്ത്യക്കാരില്‍ 40 ശതമാനം പേരും മദ്യമോ മയക്കുമരുന്നോ കടത്തിയ കേസിലാണ് പിടിയിലായത്. ജയിലില്‍ കഴിയുന്ന 350 പേരില്‍ 75 പേര്‍ മലയാളികളാണെന്ന് മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.മയക്കുമരുന്ന് കേസുകളില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരാണ്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 4206 പേര്‍ ഗള്‍ഫ് ജയിലുകളിലുണ്ട്. സൌദി അറേബ്യയില്‍ തടവില്‍ കഴിയുന്നത് 1811 പേരാണ്. ഇതില്‍ 350 പേര്‍ മദ്യം കടത്തിയ കേസിലാണ് പിടിയിലായത്. ഇതില്‍ 75 പേര്‍ മലയാളികളാണ്. മയക്കുമരുന്ന് കടത്തിയതിന് പിടിയിലായത് 220 പേരാണ്.

സൌദിയില്‍ ആകെയുള്ള ഇന്ത്യന്‍ തടവുകാരില്‍ 40 ശതമാനവും ലഹരിക്കടത്ത് കേസിലാണ് അകത്തായത്. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം നിരോധിത മരുന്നുകളുമായി സൌദിയില്‍ എത്തിയവരും മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിട്ടുണ്ട്. യു.എ.ഇ അതിര്‍ത്തിയായ അല്‍ അഹ്സ, ബഹ്റൈനോട് ചേര്‍ന്നുള്ള ദമ്മാം ജയിലുകളിലാണ് മദ്യക്കടത്തിന് പിടിയിലായവര്‍ കഴിയുന്നത്.

ലഹരിക്കടത്തിനായി ടാക്സി ഡ്രൈവര്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. ജീവിക്കാന്‍ വേണ്ടി ഗള്‍ഫിലെത്തി പിന്നീട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ലഹരി മാഫിയയുടെ കെണിയില്‍ പെട്ടവരും ജയിലില്‍ കിടക്കുന്നവരിലുണ്ട്.