LiveTV

Live

Gulf

ദോഹയില്‍ നടക്കുന്ന യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്

മധ്യസ്ഥ ഫോര്‍മുല എങ്ങനെ നടപ്പില്‍ വരുത്തണമെന്ന കാര്യത്തില്‍ മാത്രമാണിപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്ന് സുഹൈല്‍ ഷഹീന്‍ അറിയിച്ചു

ദോഹയില്‍ നടക്കുന്ന യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്

ദോഹയില്‍ നടക്കുന്ന യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്. ഇരു പക്ഷവും തമ്മിലുള്ള സമാധാനകരാര്‍ ഉടനുണ്ടായേക്കുമെന്ന താലിബാന്‍ രാഷ്ട്രീയ കാര്യവക്താവ് സുഹൈല്‍ ഷഹീനെ ഉദ്ധരിച്ച് അല്‍ജസീറ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ദോഹയില്‍ നടക്കുന്ന യുഎസ് താലിബാന്‍ സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. മധ്യസ്ഥ ഫോര്‍മുല എങ്ങനെ നടപ്പില്‍ വരുത്തണമെന്ന കാര്യത്തില്‍ മാത്രമാണിപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്ന് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടക്കുന്ന യുഎസ് താലിബാന്‍ സമാധാന ചര്‍ച്ചകളുടെ ഒമ്പതാം ഘട്ടമാണിപ്പോള്‍ ദോഹയില്‍ തുടരുന്നത്.

അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതന്‍ സല്‍മെയ് ഖലില്‍സാദ്, താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ ഗനി ബറദാര്‍ എന്നിവരാണ് ഇരുപക്ഷങ്ങളെ നയിക്കുന്നത്. യുഎസ് സൈന്യം ഘട്ടംഘട്ടമായി അഫ്ഗാന്‍ വിടുക, യാതൊരു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കില്ലെന്ന് താലിബാന്‍റെ ഉറപ്പ് എന്നിവയാണ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് സൂചന. അതെ സമയം താലിബാന് അഫ്ഗാനില്‍ ഭരണ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ചര്‍ച്ചകള്‍ക്കായിട്ടില്ലെന്നാണ് വിവരം. നിലവിലെ അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് യു.എസ് പക്ഷം. എന്നാല്‍ അഷ്റഫ് ഗനി സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് താലിബാന്‍റെ നിലപാട്. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍ററിനെതിരെയുണ്ടായ ഭീകരവാദ ആക്രമണത്തെ തുടര്‍ന്നാണ് യു.എസ് സൈന്യം താലിബാനെ പുറത്താക്കി അഫ്ഗാനില്‍ സൈന്യത്തെ വിന്യസിച്ചത്.