LiveTV

Live

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

ആഗസ്ത് 27 മുതല്‍ 29 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രത്യേക നിരക്ക് ഇളവ് ലഭിക്കുക

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ജീ.സീ.സി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രാ ടിക്കറ്റുകള്‍ക്കാണ് പ്രത്യേക ഇളവ് അനുവദിച്ചത്. ഇന്ന് മുതല്‍ ആഗസ്ത് 29 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക.

ആഗസ്ത് 27 മുതല്‍ 29 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രത്യേക നിരക്ക് ഇളവ് ലഭിക്കുക. ഇന്ന് മുതല്‍ 2020 മാര്‍ച്ച് 28 വരെയുള്ള തിയ്യതികളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് ഓഫര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. സൗദിയിലെ ദമ്മാമില്‍ നിന്നും കോഴിക്കോടേക്കാണ് ഏറ്റവും കുറഞ്ഞ തുക. അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്‍പത് റിയാല്. സൗദിയില്‍ നിന്നും മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളിലും വലിയ കുറവാണ് ഓഫര്‍ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര നിരക്കിനൊപ്പം ലഗേജ് പരിധിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 20 കിലോ ഉണ്ടായിരുന്നത് മുപ്പതായും മുപ്പത് നാല്‍പ്പതായും ഉയര്‍ത്തി. സൗദിക്ക് പുറമെ മറ്റ് ജീസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരക്കുകളിലും ഇളവ് ബാധകമാണ്. അബുദാബിയില്‍ നിന്ന് 289 ദിര്‍ഹംസിനും, ദുബൈയില്‍ നിന്ന് 299 ദിര്‍ഹംസിനും ടിക്കറ്റുകള്‍ ലഭ്യമാണ്. ബഹ്‌റൈനില്‍ നിന്ന് 59 ദീനാറിനും കുവൈറ്റില്‍ നിന്ന് 40 ദീനാറിനും ഓഫര്‍ കാലത്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 43 ഒമാന്‍ റിയാലാണ് മസ്‌കറ്റില്‍ നിന്നുള്ള കുറഞ്ഞ നിരക്ക്. 399 ഖത്തര്‍ റിയാലിന് ദോഹയില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്.