LiveTV

Live

Gulf

സങ്കീർണ്ണമായ പാതയിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടുന്നുപോകുന്നത്- രാജാജി മാത്യു തോമസ്

ഇന്ത്യയുടെ സമ്പത്ത് ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങിയെന്നും രാജാജി മാത്യൂതോമസ് പറഞ്ഞു

സങ്കീർണ്ണമായ പാതയിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടുന്നുപോകുന്നത്- രാജാജി മാത്യു തോമസ്

സങ്കീർണ്ണമായ പാതയിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടുന്നുപോകുന്നതെന്ന് ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ്. രാജ്യം കോര്‍പറേറ്റുകള്‍ക്ക് അടിയറ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അബൂദബിയില്‍ യുവകലാസാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജാജി.

വൈവിധ്യങ്ങളെ തകർത്താൽ മാത്രമേ അധികാരം നിലനിർത്തുവാൻ കഴിയുകയുള്ളൂ എന്ന് ബോധ്യമുള്ള ഭരണാധികാരികളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇത് ഇന്ത്യയിൽ മാത്രമുള്ള കാര്യമല്ലെന്നും ലോകം മുഴുവൻ പടർന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സമ്പത്ത് ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങിയെന്നും രാജാജി മാത്യൂതോമസ് പറഞ്ഞു. കേരള സോഷ്യൽ സെന്ററിൽ യുവകലാസാഹിതിയും അബൂദബി ശക്തി തിയറ്റേഴ്സും സംഘടിപ്പിച്ച ചടങ്ങിൽ 'വർത്തമാന ഇന്ത്യ കേരളത്തിലെ ഇടതുപക്ഷ സർക്കാർ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.