LiveTV

Live

Gulf

യമനില്‍ വെടിനിര്‍ത്തല്‍ ആവശ്യവുമായി സൗദിയും യു.എ.ഇയും

ഏദന്‍ വിമാനത്താവളമുള്‍പ്പെടെ തെക്കന്‍ വിഭജനവാദികളുടെ നിയന്ത്രണത്തിലാണ്.

യമനില്‍ വെടിനിര്‍ത്തല്‍ ആവശ്യവുമായി സൗദിയും യു.എ.ഇയും

യമനിലെ പ്രശ്നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എ.ഇയും സൗദിയും രംഗത്തെത്തി. തെക്കന്‍ വിഭജനവാദികള്‍ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്തതോടെ ഭരണകൂടത്തിന്റെ നിലനില്‍പ് അപകടാവസ്ഥയിലാണ്. പ്രശ്നം രൂക്ഷമാക്കുന്ന ഹൂതികള്‍ക്കെതിരെ നടപടി ശക്തമാക്കിയതായി സഖ്യസേന അറിയിച്ചു.

യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികളുടെ നിയന്ത്രണത്തിലാണ്. നിലവില്‍ യമന്‍ ഭരണകൂടത്തിന്റെ ആസ്ഥാനമായ ഏദന്‍ വിഭജനവാദികളും പിടിച്ചെടുത്തു. ഇതോടെ ഭരണകൂടത്തിന്റെ നില പരുങ്ങലിലായി. യു.എ.ഇ പിന്തുണയുള്ള വിഭജനവാദികളോട് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ഭാഗികമായാണ് നടപ്പായത്.

ഏദന്‍ വിമാനത്താവളമുള്‍പ്പെടെ തെക്കന്‍ വിഭജനവാദികളുടെ നിയന്ത്രണത്തിലാണ്. 1990ന് മുമ്പേയുള്ളത് പോലെ തെക്കന്‍ യമന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യക്കാരാണ് വിഭജനവാദക്കാര്‍. ഇവര്‍ കൂടുതല്‍ പ്രവിശ്യകള്‍ പിടിച്ചെടുത്തു തുടങ്ങിയതോടെ യു.എ.ഇയും സൌദിയും വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചു.

പ്രശ്ന പരിഹാരത്തിന് ശ്രമം കാണാനുള്ള നീക്കത്തിലാണ് യു.എന്‍ ഹൂതികളുമായുള്ള സമാധാന ചര്‍ച്ച യു.എന്നിന് തുടങ്ങാന്‍ താല്‍പര്യമുണ്ട്. ഇത് സാധ്യമാക്കാന്‍ ആദ്യം വിഭജവവാദികളുമായി ചര്‍ച്ച വേണം. ഇതിന് മുന്നോടിയായാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം.