LiveTV

Live

Gulf

വണ്ടിചെക്ക് കേസ്: ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും

പാസ്പോര്‍ട്ട് ഈട് നല്‍കി ജാമ്യത്തില്‍ ഇറങ്ങിയ തുഷാറിന് കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പേ ഒത്തുതീര്‍പ്പ് നിര്‍ബന്ധമാണ്.

വണ്ടിചെക്ക് കേസ്: ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും

വണ്ടിചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും. പാസ്പോര്‍ട്ട് ഈട് നല്‍കി ജാമ്യത്തില്‍ ഇറങ്ങിയ തുഷാറിന് കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പേ ഒത്തുതീര്‍പ്പ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം, നീണ്ടകാലം നാട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങും.

ചെക്ക് കേസില്‍ ജാമ്യം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തടവ് ശിക്ഷയോ പിഴയോ ഉറപ്പാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെക്കിലെ തുകയുടെ വലിപ്പമനുസരിച്ച് തടവ് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുപോകാം. ഇത് തുഷാറിന്റെ രാഷ്ട്രീയഭാവിക്കും ബിസിനസുകള്‍ക്കും ആഘാതമുണ്ടാക്കും. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് പരാതിക്കാരന് പണം ലഭിക്കില്ല.

ഫോണിലൂടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അനൗപചാരികമായി നടക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥ കൃത്യമായതിന് ശേഷം മാത്രമേ നേരില്‍ ചര്‍ച്ചയുള്ളൂ എന്ന നിലപാടിലാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല.