LiveTV

Live

Gulf

തുഷാര്‍ വെള്ളാപള്ളിയുടെ വണ്ടിചെക്ക് കേസ്; ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുന്നു

സാമ്പത്തികകേസിലെ ഒത്തുതീർപ്പിൽ പണം ഘടകം ആകുമെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു

തുഷാര്‍ വെള്ളാപള്ളിയുടെ വണ്ടിചെക്ക് കേസ്; ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുന്നു

തുഷാർ വെള്ളാപള്ളിയുടെ വണ്ടിചെക്ക് കേസിൽ ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുന്നു. പണം നൽകാതെ ഒത്തുതീർപ്പെന്നു തുഷാർ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് നസീൽ അബ്ദുല്ല പറഞ്ഞു. അതേസമയം ഇന്ന് ചർച്ച ഇല്ലെന്നും വിശ്രമത്തിലാണെന്നും തുഷാറിന്റെ പ്രതിനിധിയും അറിയിച്ചു.

വണ്ടിചെക്ക് കേസ് രമ്യമായി പരിഹരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നസീല്‍ അബ്ദുല്ലയും ഇന്നലെ ധാരണയിലെത്തി പിരിഞ്ഞെങ്കിലും തുടര്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. പണം നൽകാതെ ഒത്തുതീർപ്പെന്ന് തുഷാർ പറയുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ലെന്ന് നസീൽ അബ്ദുല്ല പറയുന്നു. സാമ്പത്തികകേസിലെ ഒത്തുതീർപ്പിൽ പണം ഘടകം ആകുമെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

രണ്ടുപേര്‍ മാത്രമുള്ള ചര്‍ച്ചയാണ് ആഗ്രഹിച്ചിരുന്നത്. ആദ്യ ചര്‍ച്ച അങ്ങനെയായിരുന്നു. എന്നാലിപ്പോള്‍ മധ്യസ്ഥര്‍ കടന്നുവരികയാണെന്നും നസീല്‍ പറഞ്ഞു. തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന നിലപാടിലാണ് നസീല്‍ അബ്ദുല്ല. ഒത്തുതീര്‍പ്പ് വൈകുന്തോറും പാസ്പോര്‍ട്ട് ജാമ്യത്തിലുള്ള തുഷാറിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയും വൈകും.