LiveTV

Live

Gulf

കുവൈത്തിൽ സ്വകാര്യ നഴ്സറികളെ നിരീക്ഷിക്കാൻ പ്രത്യേക സമിതി

രാജ്യത്ത് അറുനൂറോളം സ്വകാര്യ നഴ്‌സറികൾ പ്രവർത്തിക്കുന്നതായും ഇവിടെയെല്ലാം അടുത്ത ദിവസങ്ങളിൽ സമിതി പരിശോധനക്കെത്തുമെന്നും അധികൃതർ വ്യക്തമാക്കി

കുവൈത്തിൽ സ്വകാര്യ നഴ്സറികളെ നിരീക്ഷിക്കാൻ പ്രത്യേക സമിതി

കുവൈത്തിൽ സ്വകാര്യ നഴ്സറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സാമൂഹിക ക്ഷേമവകുപ്പ്. രാജ്യത്ത് അറുനൂറോളം സ്വകാര്യ നഴ്‌സറികൾ പ്രവർത്തിക്കുന്നതായും ഇവിടെയെല്ലാം അടുത്ത ദിവസങ്ങളിൽ സമിതി പരിശോധനക്കെത്തുമെന്നും അധികൃതർ വ്യക്തമാക്കി. താമസകേന്ദ്രങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ നഴ്‌സറികൾ ബുദ്ധമുട്ടുണ്ടാക്കുന്നതായി ചില താമസക്കാർ പരാതി നൽകിയിരുന്നു. ഇതോടൊപ്പം ചിലയിടങ്ങളിൽ കുട്ടികളുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും ഇല്ല എന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. നഴ്‌സറികൾ സന്ദർശിച്ചു പ്രശനങ്ങൾ നേരിട്ട് മനസിലാക്കി പരിഹറിക്കാനുള്ള ഉത്തരവാദിത്തം പുതിയ സമിതിക്കു ഉണ്ടായിരിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പു അണ്ടര്‍ സെക്രട്ടറി, ഹന അല്‍ ഹാജിരി വ്യക്തമാക്കി. സ്വകാര്യ നഴ്‌സറികൾക്കു ലൈസന്‍സു അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഴ്‌സറികള്‍ നിയമം ലംഘിച്ചാൽ ലൈസന്‍സ് റദ്ദാക്കുമെന്നും അണ്ടർ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.