LiveTV

Live

Gulf

നെറ്റ്ഫ്ലിക്സ് പരമ്പരയില്‍ മൊബൈല്‍ നമ്പര്‍; ഫോണ്‍വിളി കൊണ്ട് പൊറുതിമുട്ടി കാസര്‍കോട്ടുകാരന്‍ കുഞ്ഞബ്ദുല്ല

ഷാര്‍ജയില്‍ പ്രവാസിയായ ഇദ്ദേഹത്തെ തേടി നിരവധി ഫോണ്‍കോളുകളാണ് എത്തുന്നത്

നെറ്റ്ഫ്ലിക്സ് പരമ്പരയില്‍ മൊബൈല്‍ നമ്പര്‍; ഫോണ്‍വിളി കൊണ്ട് പൊറുതിമുട്ടി കാസര്‍കോട്ടുകാരന്‍ കുഞ്ഞബ്ദുല്ല

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖി പറ്റിച്ച പണിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് കാസര്‍കോട്ടുകാരന്‍ കുഞ്ഞബ്ദുള്ള. ഷാര്‍ജയില്‍ പ്രവാസിയായ ഇദ്ദേഹത്തെ തേടി നിരവധി ഫോണ്‍കോളുകളാണ് എത്തുന്നത്.

ഇത് കാസര്‍കോട് കാഞ്ഞങ്ങാട് ചിത്തേരി സ്വദേശി കുഞ്ഞബ്ദുല്ല. ഷാര്‍ജയിലെ ഒരു ലൂബ്രിക്കന്റ് ഓയില്‍ കമ്പനിയിലെ സെയില്‍സ് മാനാണ്. കുഞ്ഞബ്ദുല്ലക്ക് ബോളിവുഡുമായി ഒരു ബന്ധവുമില്ല, എന്നാല്‍, കുറച്ചുദിവസായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖി ഇദ്ദേഹത്തിന്റെ സൈര്യം കെടുത്തുകയാണ്.

നവാസുദ്ദീന്‍ സിദ്ധീഖിയും സെയ്ഫ് അലിഖാനും അഭിനയിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പര സേക്രഡ് ഗെയിംസാണ് വില്ലന്‍. പരമ്പരയുടെ ഒരു എപ്പിസോഡില്‍ കഥാപാത്രം കുറിച്ചെടുക്കുന്ന നമ്പര്‍ എങ്ങനെയോ കുഞ്ഞബ്ദുല്ലയുടേതായി മാറി. പിന്നെ വിളിയോട് വിളി.

മൂന്നാഴ്ച മുന്‍പാണ് കുഞ്ഞബ്ദുല്ല ഈ കണക്ഷന്‍ എടുത്തത്. പരമ്പരയില്‍ സൗരവ് സച്ചദേവ് അവതരിപ്പിക്കുന്ന ഈസ എന്ന കഥാപാത്രത്തിന്റെ നമ്പറാണിത്. ഈസയെ ചോദിച്ചായിരുന്നു കോള്‍ മുഴുവന്‍. ഒടുവില്‍ പരാതിയുമായി ഡു ടെലികോമില്‍ എത്തി. സംഭവം ഗള്‍ഫ് ന്യൂസില്‍ വാര്‍ത്തയായി. ചിത്രത്തില്‍ നമ്പര്‍ ഒഴിവാക്കി ഖേദം പ്രകടിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.