LiveTV

Live

Gulf

ഗള്‍ഫ് ഇന്ന് പെരുന്നാള്‍ ആഘോഷങ്ങളിലേക്ക്

കേരളത്തിലെ പ്രളയക്കെടുതി മലയാളികളായ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് ഇന്ന് പെരുന്നാള്‍ ആഘോഷങ്ങളിലേക്ക്

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്മരണകള്‍ പുതുക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതി മലയാളി പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഖത്തറില്‍ ഇന്ന് രാവിലെ 05.20നാണ് പെുന്നാള്‍ നമസ്കാരം. പള്ളികളും ഈദ്ഗാഹുകളുമായി 388 ഇടങ്ങളിലാണ് പെരുന്നാള്‍ നമസ്കാരത്തിനുള്ള സൌകര്യമൊരുക്കിയിട്ടുള്ളത്. അറുപത്തിയേഴ് പള്ളികളും മൈതാനങ്ങളും സ്ത്രീകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും വാഹനത്തിരക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

വിവിധയിടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം ഖുതുബാ പരിഭാഷയും നിര്‍വഹിക്കുന്നുണ്ട്. അല്‍ അറബ് സ്പോര്‍സ് ക്ലബ് ഈദ് ഗാഹില്‍ യാസര്‍ അറഫാത്ത്, അല്‍ഖോര്‍ ഈദ്ഗാഹില്‍ പി അബ്ദുല്‍കരീം വക്റ, സ്പോര്‍ട്സ് ക്ലബ് ഈദ്ഗാഹില്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് സ്കൂള്‍ ഗ്രൌണ്ടില്‍ ഡോ ഹുസൈന്‍ മടവൂര്‍ മദീന ഖലീഫ ഈദ്ഗാഹില്‍ ഷാജഹാന്‍ കരീം ഫരീജ് നാസര്‍ ഫാമിലി ഫുഡ് സെന്‍ററിന് സമീപമുള്ള ശൈഖ് അബ്ദുള്ളാഹ് ബിന്‍ സൈദ് ആലുമഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ ഉമര്‍ ഫൈസി, അല്‍ഖോര്‍ ഫനാര്‍ മസ്ജിദ് ഈദ്ഗാഹില്‍ മുനീര്‍ സലഫി, സനാഇയ്യ അല്‍ അതിയ്യ ഈദാഗാഹില്‍ നജ്മുദ്ദീന്‍ സലഫി തുടങ്ങിയവരും ഖുതുബ പരിഭാഷ നിര്‍വഹിക്കും.

ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വരെയുള്ള അഞ്ച് ദിവസമാണ് പൊതു അവധി. വെള്ളിയും ശനിയും അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധിയുണ്ടാകും. എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതി മലയാളികളായ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിവിധ പള്ളികളിലും ഗാഹുകളിലും നാടിനായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളുമുണ്ടാകും.

അവധിയുള്ള ഏഴ് ദിവസങ്ങളിലും പൊതുജനാരോഗ്യ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ എല്ലാ അടിയന്തിര സേവനങ്ങളും പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സേവന സുരക്ഷാ വകുപ്പുകളുടെയും സേവനം പെരുന്നാള്‍ അവധിദിനങ്ങളില്‍ ലഭ്യമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.