LiveTV

Live

Gulf

ഇന്ത്യ - പാക് ബന്ധം വീണ്ടും ഉലയുന്നതിൽ ആശങ്കയുമായി  ഗള്‍ഫ് രാജ്യങ്ങള്‍

ഇന്ത്യ - പാക് ബന്ധം വീണ്ടും ഉലയുന്നതിൽ ആശങ്കയുമായി  ഗള്‍ഫ് രാജ്യങ്ങള്‍

കശ്മീരിനെ ചൊല്ലി ഇന്ത്യ - പാക് ബന്ധം വീണ്ടും ഉലയുന്നതിൽ യു.എ.ഇയും സൗദി അറേബ്യയും ആശങ്ക രേഖപ്പെടുത്തി. സംഘർഷത്തിലേക്ക് നീങ്ങാതെ സമാധാനപരമായി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആവശ്യപ്പെട്ടു.

കശ്മീർ വിഷയം ഗൗരവപൂർവം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭരണനേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും യു.എ.ഇ പറഞ്ഞു.