LiveTV

Live

Gulf

മിനാ താഴ്‌വാരത്തിലെ തമ്പുകള്‍ സജ്ജം

ഹാജിമാര്‍ക്ക് കിടക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവുമെല്ലാം ഇതിനോടകം സജ്ജീകരിച്ച് കഴിഞ്ഞു.

മിനാ താഴ്‌വാരത്തിലെ തമ്പുകള്‍ സജ്ജം

ഹജ്ജിന് മുന്നോടിയായി മിനാ താഴ്‌വാരത്തിലെ തമ്പുകളെല്ലാം സജ്ജമായി. ഹാജിമാര്‍ക്ക് കിടക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവുമെല്ലാം ഇതിനോടകം സജ്ജീകരിച്ച് കഴിഞ്ഞു. അല്ലാഹുവിന്റെ അതിഥികളെയും കാത്തിരിപ്പാണ് വിവിധ തമ്പുകളുടെ ചുമതലയുള്ളവര്‍‌.

അകവും പുറവും ഒരു പോലെ ഒരുങ്ങി. അല്ലാഹുവിന്റെ അതിഥികള്‍ക്ക് പാര്‍ക്കാന്‍ മിനാ താഴ്‌വാരത്തിലെ തമ്പുകള്‍ സജ്ജം. മിനാ താഴ്‌വാരത്തിലെ ഓരോ തമ്പുകളിലും ശീതീകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു തുടങ്ങി.

അറഫയിലും തമ്പുകള്‍ സജ്ജമാണ്. അറഫക്ക് ശേഷം ഹാജിമാര്‍ ആകാശം മേല്‍ക്കൂരയാക്കിക്കഴിയുന്ന മുസ്ദലിഫയിലും സംവിധാനങ്ങള്‍ തയ്യാര്‍. നാളെ രാത്രി മുതല്‍ ഹാജിമാരെത്തും. ലബ്ബൈക്ക് വിളികളാല്‍ ഇനി മുഖരിതമാകും മിനാ.