LiveTV

Live

Gulf

സുഷമാ സ്വരാജിന്റെ വിയോഗം; പ്രവാസികളെയും ദുഃഖത്തിലാഴ്ത്തി

ട്വിറ്ററില്‍ ലഭിക്കുന്ന പരാതികളെ പോലും ഗൗരവത്തിലെടുത്ത് സഹായമെത്തിക്കാന്‍ ശ്രമിച്ച വിദേശകാര്യമന്ത്രി എന്ന നിലക്കാണ് പ്രവാസികള്‍ അവരെ നെഞ്ചേറ്റുന്നത്

സുഷമാ സ്വരാജിന്റെ വിയോഗം; പ്രവാസികളെയും ദുഃഖത്തിലാഴ്ത്തി

സുഷമാ സ്വരാജിന്റെ വിയോഗം ഗള്‍ഫിലെ പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ട്വിറ്ററില്‍ ലഭിക്കുന്ന പരാതികളെ പോലും ഗൗരവത്തിലെടുത്ത് സഹായമെത്തിക്കാന്‍ ശ്രമിച്ച വിദേശകാര്യമന്ത്രി എന്ന നിലക്കാണ് പ്രവാസികള്‍ അവരെ നെഞ്ചേറ്റുന്നത്.

മോദി സര്‍ക്കാര്‍ പ്രവാസി മന്ത്രാലയം റദ്ദാക്കിയ ആശങ്കകള്‍ക്കിടയിലാണ് പ്രവാസികാര്യം ലയിപ്പിച്ച വിദേശകാര്യ വകുപ്പിന്റെ മന്ത്രിയായി സുഷമാ സ്വരാജ് എത്തിയത്. ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റിന്റെയും അകലത്തില്‍ തങ്ങള്‍ക്കൊരു മന്ത്രിയുണ്ട് എന്ന തോന്നല്‍ പ്രവാസികളിലുണ്ടാക്കാനും ആശങ്ക അകറ്റാനും സുഷമാ സ്വരാജിന് സാധിച്ചു.

ദുരിതത്തില്‍ കഴിയുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് സുഷമ സ്വരാജിന്റെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടുണ്ട്. നിയമത്തിന്റെ നൂലാമാലകള്‍ക്ക് അപ്പുറത്ത് മനുഷ്യത്വപരമായ ഇടപെടലുകളാണ് ഈ വനിതാമന്ത്രിയെ പ്രവാസികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

Also read: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

Also read: ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി....സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്