LiveTV

Live

Gulf

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ദോഹ - കോഴിക്കോട് വിമാനം അല്‍ഐനില്‍ ഇറക്കി

രാത്രി 9:30 ന് കോഴിക്കോട് എത്തേണ്ട വിമാനം 2 മണിക്കൂറില്‍ ഏറെ വൈകും.

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ദോഹ - കോഴിക്കോട് വിമാനം അല്‍ഐനില്‍ ഇറക്കി

ദോഹ- കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി അല്‍ഐനില്‍ ഇറക്കി. വിമാനത്തിലെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഡോക്ടര്‍മാര്‍ വിമാനത്തില്‍ എത്തി യാത്രക്കാരിയെ പരിശോധിക്കുന്നു.

IX 374 വിമാനമാണ് അടിയന്തിരമായി അല്‍ഐനില്‍ ഇറക്കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി മലയാളിയാണെന്നാണ് സൂചന. രാത്രി 9:30 ന് കോഴിക്കോട് എത്തേണ്ട വിമാനം 2 മണിക്കൂറിലേറെ വൈകും.