LiveTV

Live

Gulf

കശ്മീര്‍ പ്രശ്നം; രൂപ ഇടിഞ്ഞു

മാസത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലവിനിമയ നിരക്ക് ലഭിച്ചത് പ്രവാസികള്‍ക്കും അനുഗ്രഹമായി മാറി.

കശ്മീര്‍ പ്രശ്നം; രൂപ ഇടിഞ്ഞു

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. മാസത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലവിനിമയ നിരക്ക് ലഭിച്ചത് പ്രവാസികള്‍ക്കും അനുഗ്രഹമായി മാറി.

അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് പുറമെ കശ്മീര്‍ പ്രശ്നം കൂടി ഇന്ത്യന്‍ രൂപയെ തളര്‍ത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ധനവിനിമയരംഗത്ത് കണ്ടത്. കഴിഞ്ഞയാഴ്ച ഒരു ദിര്‍ഹമിന് 18 രൂപ 60 പൈസയായിരുന്നു മൂല്യമെങ്കില്‍ അത് 19 രൂപ 32 പൈസ എന്ന നിലയിലേക്ക് എത്തി. പിന്നീട് 19 രൂപ 27 പൈസ എന്ന നിലയിലേക്ക് മാറി.

ഇന്ത്യന്‍രൂപയുടെ മൂല്യം ഇടിയുന്നത് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാവുമെങ്കിലും നിലവിലെ പ്രവണതയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പെരുന്നാള്‍ അവധിക്കാലത്തെ മികച്ച നിരക്ക് സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹമായി മാറി.

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും നാട്ടിലെ ബാങ്കില്‍ നിന്ന് ലോണെടുത്തവര്‍ക്കും ഇത് നല്ലകാലമാണ്.