LiveTV

Live

Gulf

സൗദിയില്‍ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

ആക്രമണം സൗദി സുരക്ഷാ സേന പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല

സൗദിയില്‍ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണം സൗദി സുരക്ഷാ സേന പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. യമനിലെ ഹൂത്തികള്‍ തൊടുത്തു വിട്ട രണ്ട് ഡ്രോണുകളാണ് സുരക്ഷാ സേന നശിപ്പിച്ചത്.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ അബഹാ വിമാനത്താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് അറബ് സഖ്യ സേനാ മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. സുരക്ഷാ സേനയുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് ആളില്ലാ വിമാനങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പായി തകര്‍ക്കാന്‍ സാധിച്ചതായും കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഹൂത്തികള്‍ നിരന്തരമായി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് അന്താരാഷ്ട്രാ മനുഷ്യാവകാശങ്ങളുടെ ലഘനമാണ്.

അന്താരാഷ്ട്രാ മനുഷ്യാവകാശങ്ങള്‍ വകവെക്കാതെ സാധാരണക്കാരായ സ്വദേശികളും വിദേശികളുമായ വിമാന യാത്രക്കാരെ ആക്രമിക്കുന്ന തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേണല്‍ തുര്‍ക്കി മല്‍മാലിക്കി അഭ്യര്‍ത്ഥിച്ചു.