LiveTV

Live

Gulf

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തിന്‍റെ ഇരകള്‍ മക്കയിലെത്തി

സൽമാൻ രാജാവിന്റെ അതിഥികളായാണ് 200 പേർ എത്തിയത്.

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തിന്‍റെ ഇരകള്‍ മക്കയിലെത്തി

ന്യൂസിലന്‍ഡ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരിക്ക് പറ്റിയവരും ഹജ്ജിനായി മക്കയിലെത്തി. സൽമാൻ രാജാവിന്റെ അതിഥികളായാണ് 200 പേർ എത്തിയത്. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ ചേർന്ന് പൂക്കളും ഉപഹാരവും നൽകി സ്വീകരിച്ചു.

മാര്‍ച്ച് മാസത്തിലായിരുന്നു ന്യൂസിലന്‍ഡിലെ മുസ്‍ലിം പള്ളിയില്‍ ഭീകരാക്രമണം. അതില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കേറ്റവര്‍ എന്നിവരുടെ ആദ്യ സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ജിദ്ദ വിമാനത്താവളത്തില്‍ ലഭിച്ചത്.

51 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെല്ലാം ഹജ്ജിനെത്തും. ജിദ്ദയിലെത്തിയ ഹാജിമാരെ അതിഥികള്‍ക്കായുള്ള പ്രത്യേക താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. 6000 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തുക.