LiveTV

Live

Gulf

ഇറാഖ് മരുഭൂമിയിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽ നിന്ന് കാണാതായവരുടേത്

ഇറാഖ് വിദേശ കാര്യ മന്ത്രാലയം വക്താവ് അഹ്മദ് അൽ സഹാഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഇറാഖ് മരുഭൂമിയിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽ നിന്ന് കാണാതായവരുടേത്

ഇറാഖ് മരുഭൂമിയിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽ നിന്ന് കാണാതായവരുടേതാണെന്ന് സ്ഥിരീകരണം. അൽ മുതന്ന പ്രവിശ്യയിലെ മരുപ്രദേശത്തു കണ്ടെത്തിയ 42 അവശിഷ്ടങ്ങളിൽ 32 എണ്ണമാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

ഇറാഖ് വിദേശ കാര്യ മന്ത്രാലയം വക്താവ് അഹ്മദ് അൽ സഹാഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധിനിവേശ കാലത്തു കുവൈത്തിൽ നിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം. ഇവ കുവൈത്തിന് കൈമാറുമെന്നും കാണാതായവർക്കായുള്ള അന്വേഷണത്തിൽ തുടർന്നും കുവൈത്തിന് എല്ലാ സഹകരണങ്ങളും നൽകുമെന്നും ഇറാഖ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സുരക്ഷാ സേനയും ഇന്റലിജൻസ് വിഭാഗവുമാണ് മരുപ്രദേശത്തു കൂട്ടസ്മശാനം കണ്ടെത്തിയത്. നേരത്തെ അന്താരാഷ്‌ട്ര റെഡ്ക്രോസ് സംഘം മുതന്ന മരുഭൂമിയിൽ നടത്തിയ പര്യവേഷണത്തിലും കുവൈത്ത് യുദ്ധത്തടവുകാരുടേതെന്നു സംശയിക്കുന്ന ഏതാനും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽ നിന്നും കാണാതായത്.