LiveTV

Live

Gulf

സൗദിയില്‍ വനിതകള്‍ക്ക് യാത്രാ നിയന്ത്രണം നീക്കാനുള്ള തീരുമാനം ഈ മാസാവസാനം പ്രാബല്യത്തിലാകും

സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും സൌദി വനിതകള്‍ക്കുള്ള നിയന്ത്രണമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ നീക്കിയത്

സൗദിയില്‍ വനിതകള്‍ക്ക് യാത്രാ നിയന്ത്രണം നീക്കാനുള്ള തീരുമാനം ഈ മാസാവസാനം പ്രാബല്യത്തിലാകും

സൗദിയില്‍ വനിതകള്‍ക്ക് യാത്രാ നിയന്ത്രണം നീക്കാനുള്ള തീരുമാനം ഈ മാസാവസാനം പ്രാബല്യത്തിലാകും. സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും സൌദി വനിതകള്‍ക്കുള്ള നിയന്ത്രണമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ നീക്കിയത്. ഇതോടെ 21 വയസ്സിനു മുകളിലുള്ള യുവതികള്‍ക്ക് യാത്രക്കും പാസ്പോര്‍ട്ട് സ്വന്തമാക്കാനും രക്ഷാധികാരിയുടെ അനുമതി വേണമെന്ന നിബന്ധനയാണ് റദ്ദാവുക.

സ്ത്രീകളുടെ പുറത്തേക്കുള്ള ഏത് യാത്രക്കും നേരത്തെ വനിതകള്‍ക്ക് രക്ഷകര്‍ത്താവിന്‍റെ അനുമതി വേണമായിരുന്നു. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവോ അല്ലാത്ത പക്ഷം പിതാവിന്‍റെയോ അനുമതി പത്രം വേണം. ഈ നിബന്ധനയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. ഇതിന് സല്‍മാന്‍ രാജാവ് രാജകല്‍പനയിലൂടെ അംഗീകാരം നല്‍കി.

ഇത് ആഗസ്ത് അവസാന വാരം മുതല്‍ പ്രാബല്യത്തിലാകും. സല്‍മാന്‍ രാജാവിന്‍റെ ഉത്തരവോടെ രാജ്യത്ത് വനിതകള്‍ക്കുള്ള അവസാനത്തേതും സുപ്രധാനവുമായ നിയന്ത്രണമാണ് നീങ്ങിയത്. ഇതോടെ പുരുഷര്‍ക്ക് സമാനമായി സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം. വിവിധ പാശ്ചാത്യ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് സ്വതന്ത്രരായ ആയിരക്കണക്കിന് വനിതാ സംരംഭകരും വ്യവസായികളുമുണ്ട്. ഇവരെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്തു.