LiveTV

Live

Gulf

സൈനിക മേഖലകള്‍ പിടിച്ചെടുത്തെന്ന യമനിലെ ഹൂതികളുടെ വാദം സഖ്യസേന തള്ളി

സൌദിയിലെ നജ്റാനിലും ജിസാനിലുമായി 15 സൈനിക താവളം പിടിച്ചെടുത്തെന്നായിരുന്നു ഹൂതികളുടെ അവകാശ വാദം

സൈനിക മേഖലകള്‍ പിടിച്ചെടുത്തെന്ന യമനിലെ ഹൂതികളുടെ വാദം സഖ്യസേന തള്ളി

സൌദിയിലെ നജ്റാനില്‍ 15 സൈനിക മേഖലകള്‍ പിടിച്ചെടുത്തെന്ന യമനിലെ ഹൂതികളുടെ വാദം സഖ്യസേന തള്ളി. യമന്‍ അതിര്‍ത്തിയിലെ സആദയിലാണ് സഖ്യസേനയും യമന്‍ സൈന്യവുമുള്ളത്. ഹൂതികളുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും സഖ്യം അറിയിച്ചു.

സൌദിയിലെ നജ്റാനിലും ജിസാനിലുമായി 15 സൈനിക താവളം പിടിച്ചെടുത്തെന്നായിരുന്നു ഹൂതികളുടെ അവകാശ വാദം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഈ നേട്ടമുണ്ടാക്കിയതെന്നും ഹൂതി സായുധ വിഭാഗം അവകാശപ്പെട്ടു. ഇതാണ് സഖ്യസേന അപ്പാടെ തള്ളിയത്.

സഖ്യസേനാ പിന്തുണയോടെ യമനില്‍ മുന്നേറ്റത്തിലാണ് സൈന്യം. അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകത്ത് സആദ, ഹജ്ജ പ്രവിശ്യകളില്‍ യമന്‍ സൈന്യമുണ്ട്. ഇവര്‍ക്ക് സഖ്യസേനാ പിന്തുണ നല്‍കുന്നുണ്ട്. ഇതിനിടെ ഈ മേഖലയിലെ സുപ്രധാന സൌദി ഭാഗത്ത് നേട്ടമുണ്ടാക്കിയെന്ന ഹൂതികളുടെ വാദം തമാശയാണെന്നും സഖ്യസേന വിശദീകരിച്ചു.