LiveTV

Live

Gulf

ഹാജിമാര്‍ വ്യാഴാഴ്ച മിനായിലേക്ക്

ഇതിനു മുന്നോടിയായി 13 ലക്ഷം ഹാജിമാര്‍ ഹറമിലെത്തി ജുമുഅ പ്രാര്‍ഥനയുടെ ഭാഗമായി. നിരവധി പേര്‍ ഇന്നലെ അര്‍ധരാത്രി വരെ ഹറമില്‍ ചെലവഴിച്ചാണ് മടങ്ങിയത് 

 ഹാജിമാര്‍ വ്യാഴാഴ്ച മിനായിലേക്ക്

ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ വ്യാഴാഴ്ച മിനായിലേക്ക് നീങ്ങും. ഇതിനു മുന്നോടിയായി 13 ലക്ഷം ഹാജിമാര്‍ ഹറമിലെത്തി ജുമുഅ പ്രാര്‍ഥനയുടെ ഭാഗമായി. നിരവധി പേര്‍ ഇന്നലെ അര്‍ധരാത്രി വരെ ഹറമില്‍ ചെലവഴിച്ചാണ് മടങ്ങിയത്. വഴി തെറ്റിയ ഹാജിമാരെ വളണ്ടിയര്‍മാരാണ് തിരികെയെത്തിച്ചത്.

അടുത്ത വെള്ളിയാഴ്ച ഭൂരിഭാഗം ഹാജിമാരും മിനായിലാകും. ഇത് കണക്കാക്കി മുഴുവന്‍ ഹാജിമാരും മക്കയിലെ ഹറമിലെത്തി. കഅ്ബക്കരികില്‍ പ്രദക്ഷിണം ചെയ്തു. കൊടും ചൂടും തിരക്കുമാണ് മക്കയില്‍. നാല്‍പത് ഡിഗ്രിക്ക് മേലെയാണ് ശരാശരി ചൂട്. ഇതിനിടയില്‍ പലര്‍ക്കും വഴി തെറ്റി. അവസാന ഘട്ടത്തിലെത്തുന്ന ഹാജിമാര്‍ മാത്രമാകും അടുത്തയാഴ്ച ഹറമിലെത്തുക.

ചരിത്ര കേന്ദ്രങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരെല്ലാം മിനായിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. പ്രാര്‍ഥനാ നിര്‍ഭരമായ മനസോടെ...