LiveTV

Live

Gulf

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള ഫീസില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും

ഒക്ടോബര്‍ മാസം മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള ഫീസില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള ഫീസില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്കാണ് ഇളവുണ്ടാവുക. മുനിസിപ്പല്‍കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത്തിനാല് മണിക്കൂറും കടകള്‍ തുറക്കാനാണ് നേരത്തെ സൌദി മന്ത്രിസഭ തീരുമാനിച്ചത്. ഒക്ടോബര്‍ മാസം മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് 24 മണിക്കൂറും തുറന്നിടാന്‍‌ പ്രത്യേക ഫീസ് ആവശ്യമില്ല. ആശുപത്രികള്‍ക്ക് പുറമെ, മെഡിക്കല്‍ ഷോപ്പുകള്‍ക്കും സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ക്കും ഫീസുണ്ടാകില്ല.

കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും അനുവാദമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യകതയില്ല. പെട്രോള്‍ പമ്പുകളിലെ സ്ഥാപനങ്ങള്‍ക്കും ഇളവുണ്ടാകുമോ എന്നറിയാനും മന്ത്രാലയത്തിന്‍റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കണം.