LiveTV

Live

Gulf

എയര്‍ വിസ്താര ദുബൈ സര്‍വീസ് ആരംഭിക്കുന്നു

സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റയും ചേര്‍ന്ന് ആരംഭിച്ച എയര്‍വിസ്താര മൂന്ന് വര്‍ഷമായി ഇന്ത്യയിലെ ആഭ്യന്തരവിമാന സര്‍വീസ് രംഗത്ത് സജീവമാണ്

എയര്‍ വിസ്താര ദുബൈ സര്‍വീസ് ആരംഭിക്കുന്നു

ഇന്ത്യന്‍ വിമാന കമ്പനിയായ എയര്‍ വിസ്താര ദുബൈ സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 21 മുതല്‍ മുംബൈയില്‍ നിന്നാണ് ദുബൈ സര്‍വീസിന്‍റെ തുടക്കം. മുംബൈയില്‍ നിന്ന് ദുബൈയിലേക്കും, തിരിച്ചും എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും.

എയര്‍വിസ്താരയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ദുബൈയിലേക്ക് ആരംഭിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ ദിവസവും വൈകുന്നേരം 4:25ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം 6:15ന് ദുബൈയിലെത്തും. രാത്രി 7:15ന് ദുബൈയില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 12:15ന് മുംബൈയിലെത്തും. 17,820 രൂപക്ക് മുംബൈയില്‍ നിന്ന് ദുബൈയില്‍ പോയി മടങ്ങാനുള്ള ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് കമ്പനിയുടെ ദുബൈ സര്‍വീസിന്‍റെ ഉദ്ഘാടന ഓഫര്‍. കഴിഞ്ഞമാസം എയ ര്‍വിസ്താര സിങ്കപ്പൂരിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റയും ചേര്‍ന്ന് ആരംഭിച്ച എയര്‍വിസ്താര മൂന്ന് വര്‍ഷമായി ഇന്ത്യയിലെ ആഭ്യന്തരവിമാന സര്‍വീസ് രംഗത്ത് സജീവമാണ്.