LiveTV

Live

Gulf

എയർ ഇന്ത്യ എക്​സ്​പ്രസ്​ മലയാളി വീട്ടമ്മക്ക്​ യാത്രാനുമതി നിഷേധിച്ചതിനെതിരെ പരാതി

ബിന്ദുവിന്‍റെ മൊബൈലിൽ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്തത് കാരണം മറ്റൊരു യാത്രക്കാര​ന്‍റെ മൊബൈലിലേക്ക്​ വിസാ കോപ്പി അയച്ചു കൊടുത്തു

എയർ ഇന്ത്യ എക്​സ്​പ്രസ്​ മലയാളി വീട്ടമ്മക്ക്​ യാത്രാനുമതി നിഷേധിച്ചതിനെതിരെ പരാതി

വിസാ രേഖ തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ എക്സ്പ്രസ് മലയാളി വീട്ടമ്മക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ പരാതി. ബോർഡിങ് പാസ് വരെ ലഭിച്ച ഇവരെ വിമാനത്തിൽ പോകാൻ അനുവദിച്ചില്ല. ഇതു മൂലം 14 മണിക്കൂർ പിന്നിട്ട് മറ്റൊരു വിമാനത്തിലാണ്
ഇവർ അർധരാത്രിയോടെ ദുബൈയിൽ എത്തിയത്. കടവൂർ സ്വദേശിയും വീട്ടമ്മയുമായ ബിന്ദുവിനാണ് തിരുപനന്തപുരം വിമാനത്താവള അധികൃതരുടെ മനുഷ‍്യത്വ രഹിതമായ സമീപനം മൂലം പ്രയാസം നേരിട്ടത്.

പുലർച്ചെ 6.30നുള്ള ഐ.എക്സ് 535 എയർ ഇന്ത‍്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് യാത്ര ചെയ്യാനായി എല്ലാ രേഖകളുമായി നേരത്തെ ഇവർ വിമാനത്താവളത്തിലെത്തി. ബോർഡിങ് പാസ് ലഭിച്ചെങ്കിലും അയച്ചു കിട്ടിയ വിസയുടെ ഫോട്ടോ കോപ്പി വേണ്ടത്ര തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എമിഗ്രേഷൻ ഉദ്യോഗസ്ഥൻ യാത്ര തടയുകയായിരുന്നു. ബിന്ദുവിന് വിസ അയച്ചത് ഷാർജയിലെ അഡ്വ. മഞ്ജുവാണ്. ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്
ഥൻ അതൊന്നും കേൾക്കാൻ പോലും തയാറായില്ലെന്ന് അഡ്വ. മഞ്ജു പറഞ്ഞു.

ബിന്ദുവിന്‍റെ മൊബൈലിൽ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്തത് കാരണം മറ്റൊരു യാത്രക്കാരന്‍റെ മൊബൈലിലേക്ക് വിസാ കോപ്പി അയച്ചു കൊടുത്തു. എന്നാൽ അത് സ്വീകാര്യമല്ലെന്ന ധാർഷ്ട്യമാണ് ഉദ്യോഗസ്ഥൻ കൈക്കൊണ്ടത്. തുടർന്ന് ബോർഡിങ്ങ് പാസും അയാൾ തിരിച്ചു വാങ്ങി. വൈകീട്ട് അഞ്ചിനുള്ള മറ്റൊരു വിമാനത്തിലാണ് ബിന്ദുവിന് യാത്ര പുറപ്പെടാനായത്.