LiveTV

Live

Gulf

യമനിലെ വ്യാപാര കേന്ദ്രത്തിന് നേരെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സര്‍ക്കാറും, സൈന്യമാണെന്ന് ഹൂതികളും ആരോപിച്ചു

യമനിലെ വ്യാപാര കേന്ദ്രത്തിന് നേരെ വ്യോമാക്രമണം;  14 പേര്‍ കൊല്ലപ്പെട്ടു

യമനിലെ വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് കുട്ടികളടക്കം 14 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സര്‍ക്കാറും, സൈന്യമാണെന്ന് ഹൂതികളും ആരോപിച്ചു.

ഒരു മാസത്തിന് ശേഷമാണ് യമനിലെ സആദ പ്രവിശ്യയില്‍ വീണ്ടും വ്യോമാക്രമണം. സൈന്യവും ഹൂതികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. മതിയായ ചികിത്സാ സംവിധാനങ്ങള്‍ ആശുപത്രികളിലില്ല. ഇത് മരണ സംഖ്യ വര്‍ധിപ്പിക്കും ഹൂതികളാണ് ആക്രമണം നടത്തിയതെന്നും റോക്കറ്റാണ് പതിച്ചതെന്നും യമന്‍ വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഹൂതികളും ആരോപിച്ചു.