LiveTV

Live

Gulf

ഹജ്ജ് മിഷന്‍ സജീവം; 24 മണിക്കൂറും സേവന സന്നദ്ധരായി ഉദ്യേഗസ്ഥര്‍

രണ്ടു ലക്ഷം ഇന്ത്യന്‍ ഹാജിമാരുണ്ട് ഇത്തവണ. ഇവരുടെ മുഴുവന്‍ പ്രയാസങ്ങള്‍ക്കും പരിഹാരം കാണുന്നത് മക്ക അസീസിയയിലെ ഓഫീസ് വഴിയാണ്

ഹജ്ജ് മിഷന്‍ സജീവം; 24 മണിക്കൂറും സേവന സന്നദ്ധരായി ഉദ്യേഗസ്ഥര്‍

ഇന്ത്യയില്‍ നിന്നുള്ള ലക്ഷത്തിലേറെ ഹാജിമാര്‍ എത്തിയതോടെ സജീവ പ്രവര്‍ത്തനത്തിലാണ് ഹജ്ജ് മിഷന്‍. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മക്കയിലെ ഈ ഓഫീസ് വഴിയാണ്. 24 മണിക്കൂറും എന്തു സഹായത്തിനും ഹാജിമാര്‍ക്കായി ഉദ്യോഗസ്ഥരുണ്ടാകും ഇവിടെ. രണ്ടു ലക്ഷം ഇന്ത്യന്‍ ഹാജിമാരുണ്ട് ഇത്തവണ. ഇവരുടെ മുഴുവന്‍ പ്രയാസങ്ങള്‍ക്കും പരിഹാരം കാണുന്നത് മക്ക അസീസിയയിലെ ഈ ഓഫീസ് വഴിയാണ്.

ഹജ്ജിനു മൂന്ന് മാസം മുമ്പാരംഭിച്ചതാണ് തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍. ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖാണ് നേതൃത്വം. കോണ്‍സുല്‍ ഹജ്ജ് എന്ന പ്രത്യേക തസ്തികയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍. ഹൈടെക്കാണ് സേവനങ്ങളെല്ലാം. ഇന്ത്യയില്‍ നിന്നും ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 700 ഖാദിമുല്‍ ഹുജാജുമാരെയും നിയന്ത്രിക്കുന്നത് ഇവിടെയാണ്. പുരുഷന്മാരുടെ സഹായമില്ലാതെ എത്തുന്ന വനിതാ ഹാജിമാര്‍ക്ക് പ്രത്യേകമാണ് സൌകര്യങ്ങളെല്ലാം. സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാര്‍ക്ക് പ്രത്യേകം ഡസ്ക്ക് തന്നെ ഇവിടെയുണ്ട്.