LiveTV

Live

Gulf

എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം പണി മുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍

വിമാനം എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം പണി മുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ശനിയാഴ്ച ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം അനിശ്ചിതമായി വൈകുന്നു. ഇരുനൂറിലേറെ യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. വിമാനം എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടതായിരുന്നു എ.ഐ 934 ഡ്രീംലൈനര്‍ വിമാനം. കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് അവസാന നിമിഷമാണ് വിമാനം വിമാനം പുറപ്പെടാന്‍ വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

നീണ്ട മുപ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും കൃത്യമായ മറുപടി നല്‍കാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുകയാണ്. വൈകീട്ട് അഞ്ചിന് പുറപ്പെടും എന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഇന്ത്യന്‍ സമയം രാത്രി ഒമ്പതു മണിക്കെങ്കിലും പുറപ്പെടുമെന്നാണ് ഏറ്റവും അവസാനവിവരം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിഷേധ നിലപാട് യാത്രക്കാരെ രോഷാകുലരാക്കി.

സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് പറയുന്നത്. ഹോട്ടലുകളില്‍ തങ്ങുകയാണ് യാത്രക്കാര്‍. പ്രായമായവരും പിഞ്ചുകുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിക്കുന്നത്.