LiveTV

Live

Gulf

ദുബൈയിൽ നിന്ന് ഷാർജയിലേയ്ക്ക് ഫെറി സർവീസ് ആരംഭിച്ചു

ദുബൈ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനിലേക്കാണ് കടത്തു ബോട്ട് സർവീസ് തുടങ്ങിയത്

ദുബൈയിൽ നിന്ന് ഷാർജയിലേയ്ക്ക് ഫെറി സർവീസ് ആരംഭിച്ചു

ദുബൈയിൽ നിന്ന് ഷാർജയിലേയ്ക്ക് ഫെറി സർവീസ് ആരംഭിച്ചു. ദുബൈ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനിലേക്കാണ് കടത്തു ബോട്ട് സർവീസ് തുടങ്ങിയത്. അര മണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്.

യാത്രാകുരുക്കും മറ്റു പ്രയാസങ്ങളും കൂടാതെ വെറും 35 മിനിറ്റിനുള്ളിൽ ഇനി ബർദുബൈയിൽ നിന്ന് ഷാർജയിലെത്താം. ഇതാദ്യമായി ദുബൈക്കും ഷാർജക്കും ഇടയിൽ കടത്തുബോട്ട് സർവീസ് ആരംഭിക്കുമ്പാൾ അത് ആയിരങ്ങൾക്ക് ഗുണം ചെയ്യും. ദുബൈ ആർ.ടി.എയാണ് ഈ നൂതന സംരംഭത്തിന് പിന്നിൽ. നിത്യം 42 സർവീസുകളായിരിക്കും ഉണ്ടാവുക. അതായയ് ഓരോ ഭാഗത്തേക്കും 21 വീതം സർവീസുകൾ. സിൽവർ ക്ലാസിന് 15ഉം ഗോർഡ് ക്ലാസിന് 25ഉം ദിർഹമായിരിക്കും നിരക്ക്. ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ഫെറി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയർന്ന നിലവാരമുള്ള സംവിധാനം തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷാർജയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ജീവിതം തന്നെ കടത്തു ബോട്ട് സർവീസ് മാറ്റി മറിക്കുമെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി. ഷാർജയിൽ നിന്ന് കാലത്ത് അഞ്ചിനും ദുബൈയിൽ നിന്ന് 5:15നും ആയിരിക്കും ബോട്ട് സർവീസിന്‍റെ തുടക്കം.