LiveTV

Live

Gulf

ഹജ്ജിന് മുന്നോടിയായി മിനാ താഴ്‌വാരം അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുന്നു

ഹജ്ജിന് 20 ലക്ഷം ഹാജിമാരാണ് മിനാ താഴ്‌വാരത്തില്‍ ഒന്നിച്ചു ചേരുക.

ഹജ്ജിന് മുന്നോടിയായി മിനാ താഴ്‌വാരം അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുന്നു

ഹജ്ജിന് മുന്നോടിയായി മിനാ താഴ്‌വാരം അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുന്നു. ഹജ്ജിന് 20 ലക്ഷം ഹാജിമാരാണ് മിനാ താഴ്‌വാരത്തില്‍ ഒന്നിച്ചു ചേരുക. മിനാ താഴ്‌വാരമുള്‍പ്പെടെ ഹജ്ജനുബന്ധ മേഖലയില്‍ സുരക്ഷയും ശക്തമാക്കി.

ഹജ്ജ് കര്‍മങ്ങളുടെ ഭാഗമായി ഹാജിമാരേറ്റവും കൂടുതല്‍ ദിനം കഴിയുന്ന ഇടമാണ് മിനാ. ഈ താഴ്‌വാരത്തിലാണ് ഇരുപത് ലക്ഷം ഹാജിമാരെത്തുക. ഇതിനു മുന്നോടിയായി അന്തരീക്ഷം അണുവിമുക്തമാക്കുന്ന നടപടിയാണിത്.

മിനായിലെ മുഴുവന്‍ ഭാഗങ്ങളിലും മിനുക്കു പണികള്‍ പുരോഗമിക്കുകയാണ്. ദുല്‍ഹജ്ജ് ഏഴിനാണ് ഹാജിമാര്‍ മിനായിലേക്കെത്തുക. ഇതിന് മുന്നോടിയായി മേഖലയില്‍ ആരോഗ്യ വിഭാഗം അന്തിമ പരിശോധന നടത്തും. രാപ്പകല്‍ ഭേദമന്യേ ആകാശ നിരീക്ഷണവും ഉണ്ടാകും.