LiveTV

Live

Gulf

അബൂദബി കിരീടാവകാശിക്ക് ഇന്തൊനേഷ്യയിൽ ഗംഭീര സ്വീകരണം

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്തൊനേഷ്യൻ പ്രസിഡന്‍റുമായി ശൈഖ് മുഹമ്മദ് ചർച്ച നടത്തി

അബൂദബി കിരീടാവകാശിക്ക് ഇന്തൊനേഷ്യയിൽ ഗംഭീര സ്വീകരണം

അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഇന്തൊനേഷ്യയിൽ ഗംഭീര സ്വീകരണം. മൂന്നു നാൾ നീണ്ടുനിന്ന വിജയകരമായ ചൈന പര്യടനം പൂർത്തിയാക്കിയാണ്. ശൈഖ് മുഹമ്മദിന്‍റെ ഇന്തൊനേഷ്യൻ സന്ദർശനം. വിവിധ മേഖലകളിൽ അടുത്ത ബന്ധം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

ജകാർത്തയിലെ സുകർണോ ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണമാണ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ലഭിച്ചത്. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിടോടൊ അദ്ദഹത്തെ സ്വീകരിച്ചു. ബൊഗോർ കൊട്ടാരത്തിൽ ഔദ്യോഗിക വരവേൽപ്പും ഒരുക്കിയിരുന്നു. 21 റൗണ്ട് ആചാര വെടികൾ ഉതിർത്തു കൊണ്ടായിരുന്നു യു.എ.ഇ നേതാവിനെ ഇന്തൊനേഷ്യ സ്വീകരിച്ചത്. ശൈഖ് മുഹമ്മദ് ഗാർഡ് ഒാഫ് ഹോണർ പരിശോധിച്ചു.

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്തൊനേഷ്യൻ പ്രസിഡന്‍റുമായി ശൈഖ് മുഹമ്മദ് ചർച്ച നടത്തി. ഗൾഫ് മേഖല നേരിടുന്ന സുരക്ഷാ ഭീഷണി ഉൾപ്പെടെയുള്ള പല വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു. സാമ്പത്തികം, നിക്ഷേപം, സാംസ്കാരികം ഉൾപ്പെടെ വിവിധ തുറകളിൽ കൂടുതൽ അടുപ്പം രൂപപ്പെടുത്തേണ്ടതിന്‍റെ അനിവാര്യതയും നേതാക്കൾ പങ്കുവെച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ ഭാവുകങ്ങൾ ഇന്തൊനേഷ്യൻ നേതാക്കളെ ശൈഖ് മുഹമ്മദ് അറിയിക്കുകയും ചെയ്തു.