LiveTV

Live

Gulf

ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാർ മക്കയിൽ എത്തി

ഇത്തവണ 328 തീർത്ഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയത്

ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാർ മക്കയിൽ എത്തി

ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ മക്കയിൽ എത്തി ഉംറ നിർവഹിച്ചു. ഇത്തവണ 328 തീർത്ഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയത്. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറു ദ്വീപുകളില്‍ നിന്നുള്ള ഹാജിമാര്‍ കൊച്ചി വഴിയാണ് ഹജ്ജിന് എത്തിയിട്ടുള്ളത്.

ലക്ഷദ്വീപിലെ 10 ചെറു ദ്വീപുകളിൽ നിന്ന് ഹജ്ജ് കമ്മിറ്റി ഒരുക്കിയ മൂന്ന് കപ്പലുകളിലായിരുന്നു ഹാജിമാരുടെ യാത്ര. ജൂലൈ 14ന് കൊച്ചിയിൽ നിന്നുള്ള ഉള്ള രണ്ടാം ഫ്ലൈറ്റിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്. യാത്ര തുടങ്ങിയ ഉടനെ ഒരു ഹാജി മരണപ്പെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ട്. എല്ലാവരും ഉംറക്കായുള്ള നീക്കത്തിലാണിപ്പോള്‍.