LiveTV

Live

Gulf

ഗോ എയർ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു

ഈയിടെയാണ് ഗോ എയർ അതിെൻ്റ 51ാമത് എയർക്രാഫ്റ്റ് സ്വന്തമാക്കിയത്

ഗോ എയർ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു

ഗോ എയർ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു. ഈ മാസം 26ന് പുലർച്ചെ 12.20ന് ദുബൈ ടെർമിനൽ ഒന്നിൽ നിന്ന് പറന്നുയരുന്ന വിമാനം 05.35ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് രാത്രി 7.05ന് പുറപ്പെടുന്ന വിമാനം 9.55ന് ദുബൈയിലിറങ്ങും.

അൽ നബൂദ ട്രാവൽ ആൻറ് ടൂറിസവുമായി ചേർന്നാണ് ഗോ എയർ സർവ്വീസ് ആരംഭിക്കുന്നത്. മിതമായ നിരക്കിൽ മികച്ച ഉപഭോക്തൃ സേവനത്തോടെ വടക്കൻ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബൈയുമായി ബന്ധപ്പെടുത്തുകയാണ് തങ്ങളെന്ന് ഗോ എയർ, അൽ നബൂദ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിൽ നിന്ന് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗോ എയർ ഇൻറർനാഷനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റ് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. ഈയിടെയാണ് ഗോ എയർ അതിെൻ്റ 51ാമത് എയർക്രാഫ്റ്റ് സ്വന്തമാക്കിയത്. അൽ നബൂദ ട്രാവൽ ആൻറ് ടൂറിസം ഏജൻസി സി.ഇ.ഒ നാസിർ ജമാൽ ഖാൻ, ഗോ എയർ ഇൻറർനാഷനൽ ഓപ്പറേഷൻസ് മാനേജർ ജലീൽ ഖാലിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.