LiveTV

Live

Gulf

സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച പ്രവാസിക്ക് 10 വർഷം തടവും 20 ലക്ഷം ദിർഹം പിഴയും

തടവുശിക്ഷാ കാലാവധി പൂർത്തീകരിച്ചാലുടൻ ഇയാളെ നാടുകടത്താൻ വിധിയുണ്ട്

സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച പ്രവാസിക്ക് 10 വർഷം തടവും 20 ലക്ഷം ദിർഹം പിഴയും

സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച പ്രവാസിക്ക് 10 വർഷം തടവും 20 ലക്ഷം ദിർഹം പിഴയും. അബൂദബി അപ്പീൽ കോടതിയുടേതാണ് ഈ സുപ്രധാന ഉത്തരവ്. ഫിലിപ്പിൻസിൽ നിന്നുള്ള 30കാരനാണ് പ്രതി.

തടവുശിക്ഷാ കാലാവധി പൂർത്തീകരിച്ചാലുടൻ ഇയാളെ നാടുകടത്താൻ വിധിയുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ഫോണുകൾ എന്നിവയെല്ലാം കണ്ടുകെട്ടുവാനും ശിക്ഷാർഹമായ വിവരങ്ങളും ആശയങ്ങളും വെബ്സൈറ്റും നീക്കം ചെയ്യുവാനും കോടതി ഉത്തരവിട്ടു. ഭീകരസംഘടനയിൽ ചേരാൻ വിവിധ സമൂഹ മാധ്യമങ്ങൾ വഴി ഇയാൾ ജനങ്ങളെ ക്ഷണിച്ചതായും തെളിഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണം വേണ്ടവിധമല്ല നടന്നതെന്ന് പ്രതിക്കു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ വാദിച്ചു. തന്‍റെ കക്ഷിക്ക് ചെയ്യാനാവുന്നതിനപ്പുറമുള്ള കുറ്റങ്ങളാണ് ആരോപിച്ചത് എന്നാണ് പ്രതിഭാഗം വക്കീലിന്‍റെ പക്ഷം. ഈ വാദങ്ങൾ തള്ളിയ കോടതി കോടതി ചെലവുകളും പ്രതി വഹിക്കണമെന്ന് നിർദേശിച്ചു.