LiveTV

Live

Gulf

ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഹാജിമാര്‍

ഹജ്ജിന്‍റെ ചടങ്ങുകള്‍ നടക്കുന്ന അറഫ, മിനാ, മുസ്ദലിഫാ മേഖലകളും ഇവിടെയുള്ള ചരിത്ര കേന്ദ്രങ്ങളിലുമാണ് ഹാജിമാരുടെ പ്രഥമ സന്ദര്‍ശനം

ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഹാജിമാര്‍

ഹജ്ജിന് മുന്നോടിയായി ഇസ്‍ലാമിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിലാണ് ഹാജിമാര്‍. മദീനയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 28ന് അവസാന മലയാളി സംഘം മക്കയിലെത്തും. മക്കയിലെത്തിക്കഴിഞ്ഞ മലയാളി ഹാജിമാരും ചരിത്ര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം തുടരുകയാണ്. ഹജ്ജിന് മുന്നോടിയായി തീര്‍ഥാടകരുടെ യാത്ര ചരിത്ര കേന്ദ്രങ്ങളിലൂടെ സന്ദര്‍ശനം തുടരുന്നു. ഹജ്ജിന്‍റെ ചടങ്ങുകള്‍ നടക്കുന്ന അറഫ, മിനാ, മുസ്ദലിഫാ മേഖലകളും ഇവിടെയുള്ള ചരിത്ര കേന്ദ്രങ്ങളിലുമാണ് ഹാജിമാരുടെ പ്രഥമ സന്ദര്‍ശനം. പുറമെ പ്രവാചകന് ദൈവത്തിന്‍റെ സന്ദേശം മാലാഖമാരാല്‍ ലഭിച്ച ഗുഹകള്‍, ചരിത്ര കേന്ദ്രങ്ങള്‍ എന്നിവയും സന്ദര്‍ശനത്തിലുണ്ട്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മലയാളികളുടെ അവസാന സംഘം ഈ മാസം 28ന് മക്കയിലെത്തും