LiveTV

Live

Gulf

അറേബ്യൻ ഉൾക്കടലിൽ ഭൂചലനം

അറേബ്യൻ ഉൾക്കടലിൽ ഭൂചലനം

അറേബ്യൻ ഉൾക്കടലിൽ ഭൂചലനം. ഒമാനിലെ ഖസബിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇന്ന് പുലർച്ചെ 2.59ഓടെയാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ചർ സ്കെയിലിൽ 4.60 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. കടലിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.