LiveTV

Live

Gulf

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ലഭിക്കാന്‍ നീക്കം ശക്തമാക്കി

മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കം ലക്ഷ്യം നേടണമെങ്കിൽ വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയാറാകണം.

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ലഭിക്കാന്‍ നീക്കം ശക്തമാക്കി

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പൽ തിരികെ ലഭിക്കാനുള്ള നീക്കം ശക്തം. ഫ്രാൻസ്, ജർമനി എന്നിവക്കൊപ്പം ഒമാനും പ്രതിസന്ധി പരിഹാര നീക്കത്തിൽ സജീവമാണ്. യുദദ്ധം ഒഴിവാക്കാൻ ഇരു പക്ഷത്തേയും പ്രേരിപ്പിക്കുന്നതിൽ വിജയിക്കും എന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ.

മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കം ലക്ഷ്യം നേടണമെങ്കിൽ വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയാറാകണം. ഇറാനുമായുള അടുപ്പം ഉപയോഗിച്ചു അനുരഞ്ജനം ഉറപ്പാക്കാൻ ഒമാൻ സജീവമായി രംഗത്തുണ്ട്. കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര നീക്കവുമായി ദുബായിലെ ഇന്ത്യൻ എംബസിയും ഇടപെടൽ തുടരുകയാണ്.

യുദ്ധം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് ഇറാനോട് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതെ സമയം ജിബ്രാൾട്ടറിലുള്ള തങ്ങളുടെ എണ്ണ കപ്പൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഇറാന് ഉറച്ചു നിൽക്കുകയാണ്.