LiveTV

Live

Gulf

ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ദമ്മാം പ്രവാസി സാംസ്‌കാരിക വേദിയും സഹകരിച്ചാണ് ക്യാമ്പ സംഘടിപ്പിച്ചത്

ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ദമ്മാം പ്രവാസി സാംസ്‌കാരിക വേദിയും സഹകരിച്ചാണ് ക്യാമ്പ സംഘടിപ്പിച്ചത്. ഹജ്ജ് തീര്‍ഥാടകരുടെ അടിയന്തിര ആവശ്യങ്ങള്‍ക്കായാണ് രക്തം ശേഖരിക്കുന്നത്. ഹജ്ജ് ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

പ്രതി വര്‍ഷം അയ്യാരത്തിലധികം യൂണിറ്റ് രക്തമാണ് ഇത് വഴി ശേഖരിക്കാറുള്ളത്. ഇത്തവണ ആവശ്യം വര്‍ധിക്കാനാണ് സാധ്യതയെന്നും അതികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും രക്തദാന ക്യാമ്പുകള്‍ തുടരും. രാവിലെ മുതല്‍ വൈകിട്ട് വരെ ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലും, വൈകിട്ട് നാല് മുതല്‍ രാത്രി പതിനൊന്ന് വരെ അല്‍റാഷിദ് മാളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യുണിറ്റിക്ക് പ്രത്യേകമായി അടുത്ത വെള്ളിയാഴ്ചയും ഇതേ ഹോസ്പിറ്റലില്‍ സൗകര്യം ചെയ്തിട്ടുണ്ട്.