LiveTV

Live

Gulf

എസ്.സി എസ്.ടി ഉദ്യോഗാർഥികൾക്ക് വിദേശ ജോലി ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളെ പിന്തുണച്ച് സംരംഭകരും

അലി അസ്ഗർ പാഷ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ എഴുപതോളം സ്ഥാപനങ്ങളുടെ അധികാരികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

എസ്.സി എസ്.ടി ഉദ്യോഗാർഥികൾക്ക് വിദേശ ജോലി ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളെ പിന്തുണച്ച് സംരംഭകരും

പട്ടിക ജാതി പട്ടിക വര്‍ഗ ഉദ്യോഗാർഥികൾക്ക് വിദേശ ജോലി ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് സംരംഭകരും കമ്പനി പ്രതിനിധികളും. മന്ത്രി എ.കെ ബാലൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ എഴുപതോളം സ്ഥാപനങ്ങളുടെ അധികാരികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

1300 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇവരെ വിദേശജോലിക്ക് എത്തിക്കാനുള്ള ചെലവുകളും സർക്കാർ വഹിക്കും. പട്ടികജാതി, വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ലഭ്യമാകുന്ന അവസരങ്ങളും ആവശ്യമായ നൈപുണ്യവുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.

എണ്ണ - പ്രകൃതി വാതക മേഖലയിൽ പൈപ്പ് ഫാബ്രിക്കേറ്റർ, ഫിറ്റർ, ഇലക്ട്രീഷൻ, സേഫ്റ്റി ഓഫീസർ തുടങ്ങിയ തസ്തികകളിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെന്ന് അഡ്നോക്ക് പ്രതിനിധി അറിയിച്ചതായി മന്ത്രി ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇയിലെ ആരോഗ്യ അതോറിറ്റികളുടെ ലൈസൻസുകൾ ലഭ്യമാകുന്നതിനാവശ്യമായ പരിശീലന പരിപാടികൾ നാട്ടിൽ ആരംഭിക്കുവാനും യോഗം നിർദേശിച്ചു.

ഇത്തിഹാദ് റെയിൽ ജോലികൾ ആരംഭിക്കുന്നതോടെ പശ്ചാത്തല വികസന മേഖലയിലും നിരവധി അവസരങ്ങൾ ലഭ്യമായേക്കും. ഗൾഫ്
സാധ്യത മുന്നിൽ കണ്ട് നാട്ടിൽ തന്നെ കുട്ടികൾക്കാവശ്യമായ കൂടുതൽ പരിശീലനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.