LiveTV

Live

Gulf

പ്രവാസികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എംബസിക്ക് ലഭിച്ച പരാതികള്‍ പതിനായിരത്തിലുമധികം -വിദേശകാര്യ മന്ത്രി

ഏറ്റവും കൂടുതൽ പരാതികൾ വന്നത് കുവൈത്തിൽ നിന്നാണ്

പ്രവാസികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എംബസിക്ക് ലഭിച്ച പരാതികള്‍ പതിനായിരത്തിലുമധികം -വിദേശകാര്യ മന്ത്രി

ഗൾഫ് നാടുകളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തോളം പരാതികൾ ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ വർഷം ജൂൺ 30 വരെ വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ലഭിച്ച പരാതികളാണിത്. ഏറ്റവും കൂടുതൽ തൊഴിൽ പരാതികൾ റജിസ്റ്റർ ചെയ്യപ്പെട്ടത് കുവൈത്തിൽ നിന്നാണെന്നും മന്ത്രി ലോകസഭയിൽ അറിയിച്ചു.

9771 പരാതികളാണ് ഈ വർഷം ആറു മാസത്തിനുള്ളിൽ ഗൾഫ്‌ നാടുകളിലെ ഇന്ത്യൻ മിഷനുകളിൽ ലഭിച്ചത്. ശമ്പളം തടഞ്ഞു വെക്കൽ, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കൽ, ഇഖാമ പുതുക്കാതിരിക്കൽ, ഓവർടൈം അലവൻസ് - വാരാന്ത്യ അവധി എന്നിവ നൽകാതിരിക്കൽ, വാർഷിക അവധി തടഞ്ഞു വെക്കൽ തുടങ്ങി തൊഴിലാളികൾ നേരിട്ട് കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ മുൻനിർത്തിയുള്ളതാണ് പരാതികൾ. ഏറ്റവും കൂടുതൽ പരാതികൾ വന്നത് കുവൈത്തിൽ നിന്നാണ്. 2377 പേരാണ് കഴിഞ്ഞ ആറു മാസങ്ങൾക്കിടെ കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിലെത്തി പരാതി രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിൽ നിന്ന് 2244 പരാതികളാണ് ലഭിച്ചത്. ഒമാൻ 1766, യു.എ.ഇ 1477, ഖത്തർ 1459, ബഹ്റൈൻ 450 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിൽ രെജിസ്റ്റർ ചെയ്യപ്പെട്ട പരാതികളുടെ കണക്ക്. ഇത് സംബന്ധിച്ചു ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശ കാര്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത് .