LiveTV

Live

Gulf

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇ എണ്ണ ടാങ്കര്‍ കാണാതായതായി റിപ്പോര്‍ട്ട്

ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാധ്യതയുണ്ടെന്നാണ്​ അമേരിക്ക വ്യക്​തമാക്കുന്നത്​.

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇ എണ്ണ ടാങ്കര്‍ കാണാതായതായി റിപ്പോര്‍ട്ട്

ഇറാൻ സമുദ്രാതിർത്തിയിൽ യു.എ.ഇയുടെ ചെറിയ എണ്ണ ടാങ്കർ കാണാതായെന്ന് റിപ്പാർട്ട്. ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ നഷ്ടപ്പെട്ട ടാങ്കർ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതർ വെളിപ്പെടുത്തി.

പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യു.എ.ഇ സമുദ്രാതിർത്തി പിന്നിട്ട്
ഇറാൻ ഭാഗത്ത് പ്രവേശിച്ചത് മുതൽ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ തെരച്ചിൽ തുടരുന്നുണ്ട്.

കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കിയത്. എന്നാൽ ടാങ്കർ കടലിൽ തകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സഖ്യരാജ്യങ്ങളുമായി ചേർന്ന് എണ്ണ ടാങ്കറിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയരക്ടർ സാലിം അൽസാബി അറിയിച്ചു. രണ്ടായിരം ടൺ സംഭരണ പ്രാപ്തി മാത്രമാണ് ടാങ്കറിനുള്ളത്.