LiveTV

Live

Gulf

മലയാളി ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

ഈ മാസം ഏഴിന് കരിപൂരില്‍ നിന്നും മദീനയിലെത്തിയ 900 തീര്‍ത്ഥാടകരാണ് 8 ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മക്കയില്‍ എത്തുന്നത്.

മലയാളി ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹജ്ജ് കമ്മിറ്റി കിഴില്‍ എത്തിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും. എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മലയാളി ഹാജിമാര്‍ എത്തുന്നത്. ഹാജിമാരെ സ്വീകരിക്കാന്‍ മലയാളി സന്നദ്ധസേവകര്‍ വലിയ മുന്നൊരുക്കത്തിലാണ്.

ഈ മാസം ഏഴിന് കരിപൂരില്‍ നിന്നും മദീനയിലെത്തിയ 900 തീര്‍ത്ഥാടകരാണ് 8 ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മക്കയില്‍ എത്തുന്നത്. രാവിലെ എട്ടുമണി മുതലാണ് ഹജ്ജ് സര്‍വീസ് കമ്പനി ഏര്‍പ്പെടുത്തുന്ന ബസ് മാര്‍ഗം ഹാജിമാര്‍ മക്കയില്‍ എത്തുക. മക്കയില്‍ ആദ്യമായെത്തുന്ന മലയാളി തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മത്സരിച്ചുള്ള ഒരുക്കങ്ങളാണ് മലയാളി സന്നദ്ധസംഘടനകള്‍ നടത്തുന്നത്.

മലയാളി തീര്‍ത്ഥാടകര്‍ എത്തുന്നതോടെ. സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും മക്കയില്‍ സജീവമാകും. ഹാജിമാര്‍ക്ക് നല്‍കാനായി വിവിധതരം സമ്മാനങ്ങളാണ് ഇവര്‍ ഒരുക്കുന്നത്. യാത്രയുടെ ക്ഷീണം അകറ്റാന്‍ കഞ്ഞിയും വളണ്ടിയര്‍മാര്‍ വിതരണം ചെയ്യുന്നുണ്ട്. ഈ മാസം ഇരുപതോടെ മുഴുവന്‍ മലയാളി ഹാജി മാരും മദീനയില്‍ എത്തും. ഹജിനു ശേഷം ഹാജിമാര്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴിയാണ് നാട്ടിലേക്ക് മടങ്ങുക.