Top

വിപണിയില്‍ ക്രൂഡ് ഓയില്‍ ആവശ്യകത ഉയരുന്നു

പാരീസ് ആസ്ഥാനമായ ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

MediaOne Logo

Web Desk

Web Desk

  • Updated:

    2019-07-13 19:37:43.0

Published:

13 July 2019 7:37 PM GMT

വിപണിയില്‍ ക്രൂഡ് ഓയില്‍ ആവശ്യകത ഉയരുന്നു
X

ആഗോള എണ്ണ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ആവശ്യകത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം ദശാംശം ഒന്‍പത് മില്യണ്‍ ബാരലിന്റെ അധിക ഉപയോഗം ഈ വര്‍ഷം രേഖപ്പെടുത്തിയതായി പഠനം പറയുന്നു.

പാരീസ് ആസ്ഥാനമായ ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പു വര്‍ഷത്തെ ആദ്യ പകുതിയിലെ എണ്ണ വിപണിയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ദശാംശം ഒന്‍പത് മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് പ്രതിദിനം അതികമായി വിറ്റഴിഞ്ഞത്. വരും വര്‍ഷം ഇത് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങളും ഒപെക് ഇതര എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളും നടപ്പില്‍ വരുത്തിയ ഉല്‍പാദനത്തിലെ കുറവാണ് വിപണിയിലെ ആവശ്യകത വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷം ജുണ് വരെ പ്രഖ്യാപിച്ചിരുന്ന ഉല്‍പാദക നിയന്ത്രണം കഴിഞ്ഞ ദിവസം അടുത്ത വര്‍ഷം മാര്‍ച്ച് വരെയായി ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോയ വാരം ആഗോള വിപണിയില്‍ എണ്ണയുടെ വിലയില്‍ നേരിയ വര്‍ധനവും രേഖപ്പെടുത്തുകയുണ്ടായി.

TAGS :

Next Story