LiveTV

Live

Gulf

ഗള്‍ഫ് സമുദ്രത്തിലൂടെ പോകുന്ന കപ്പലുകള്‍ക്ക് സംയുക്ത സുരക്ഷ; യു.എസ് നീക്കത്തിന് വന്‍ പിന്തുണ

പരമാവധി രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള നാവിക സുരക്ഷാ പദ്ധതി ഏർപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഗള്‍ഫ് സമുദ്രത്തിലൂടെ പോകുന്ന കപ്പലുകള്‍ക്ക് സംയുക്ത സുരക്ഷ; യു.എസ് നീക്കത്തിന് വന്‍ പിന്തുണ

ഗൾഫ് സമുദ്രത്തിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക് സംയുക്ത സുരക്ഷാ പദ്ധതി ഒരുക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പിന്തുണ. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ കപ്പലുകൾക്ക് ഈ നടപടി ആവശ്യമാണെന്ന് ഗൾഫ് രാജ്യങ്ങളും വിലയിരുത്തുന്നു.

പരമാവധി രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള നാവിക സുരക്ഷാ പദ്ധതി ഏർപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിൻെറ ആദ്യഘട്ടം എന്ന നിലക്കാണ് ബ്രിട്ടനുമായി ചർച്ച നടന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന ഭീഷണി മുൻനിർത്തി കപ്പലുകൾക്ക് സുരക്ഷാ കവചം അനിവാര്യമാണെന്ന നിഗമനത്തിലാണ് ബ്രിട്ടൻ എത്തിയിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യ ഉൾപ്പെടെയുള്ള എണ്ണ ഉൽപാദക രാജ്യങ്ങളും യു.എസ്
നീക്കത്തെ പിന്തുണക്കുകയാണ്. സംയുക്ത പട്രോളിങ്ങ് സംവിധാനം ഉടൻ യാഥാർഥ്യമാകും എന്നാണ് നൽകുന്ന സൂചന. ആറ് എണ്ണ കപ്പലുകൾക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണം കൂടി കണക്കിലെടുത്താണ്
സുരക്ഷാ കവചം തീർക്കാനുള്ള നീക്കം.

ഹോർമുസ് കടലിടുക്ക് മുഖേനയുള്ള കപ്പൽ സഞ്ചാരം സ്വതന്ത്രവും സുരക്ഷിതവുമാക്കാൻ നടപടി അനിവാര്യമാണെന്ന് മേഖലയിലെ രാജ്യങ്ങളെ യു.എസ് നേതൃത്വം അറിയിച്ചു.

ഓരോ രാജ്യത്തിനും ഏതൊക്കെ നിലക്ക് പദ്ധതിയുമായി സഹകരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്ന് അമേരിക്കൻ സൈനിക നേതൃത്വം വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോയാൽ ഇറാൻ അനുഭവിക്കുമെന്ന കർശന താക്കീതാണ്
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ട്രംപ് നൽകിയിരിക്കുന്നത്.