LiveTV

Live

Gulf

ദുബൈ ബസപകടം: ഒമാനി ബസ് ഡ്രൈവർക്ക് 7 വർഷം തടവ്

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു

ദുബൈ ബസപകടം: ഒമാനി ബസ് ഡ്രൈവർക്ക് 7 വർഷം തടവ്

17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസപകടത്തില്‍ ഒമാനി ബസ് ഡ്രൈവർക്ക് 7 വർഷം തടവ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ജൂൺ 6 നുണ്ടായ അപകടത്തിൽ 7 മലയാളികൾ അടക്കം 17 പേരാണ് മരിച്ചത്.

ദുബൈ റാഷിദീയ മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് ബിൻ സായിദ് റോഡിൽ വച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം. അപകടത്തിൽ മരണപ്പെട്ടവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഒമാൻ സ്വദേശിയായ ഡ്രൈവർ 94 കിലോ മീറ്റർ വേഗത്തിൽ സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കാതെയാണ് ബസ് ഓടിച്ചിരുന്നത് എന്നായിരുന്നു പ്രോസിക്യൂഷൻ നിഗമനം.

Also read: ദുബൈ ബസപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു