LiveTV

Live

Gulf

ഓളപ്പരപ്പിലെ ചെറുകൊട്ടാരം കർണിക ദുബൈയില്‍ നിന്ന് മുംബൈയിലേക്ക്

ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കപ്പലിന് കഴിയും എന്നാണ് പ്രതീക്ഷ.

ഓളപ്പരപ്പിലെ ചെറുകൊട്ടാരം കർണിക ദുബൈയില്‍ നിന്ന് മുംബൈയിലേക്ക്

ദുബൈ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ട കർണിക എന്ന ഇന്ത്യൻ കപ്പൽ സെപ്തംബറിൽ മുംബൈക്ക് യാത്ര പുറപ്പെടും. ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കപ്പലിന് കഴിയും എന്നാണ് പ്രതീക്ഷ. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലാണ്
ഇന്ത്യയുടെ ഈ ആദ്യ ആഡംബര ക്രൂയിസ് കപ്പൽ.

കൊട്ടാര ദർബാർ കണക്കെയുള്ള തീയറ്റർ, നക്ഷത്ര ഹോട്ടലുകളെ ഓർമിപ്പിക്കുന്ന മുറികൾ, വൈവിധ്യത്തിന്‍റെ രുചിക്കൂട്ടുകൾ നിറച്ച ഭോജനശാലകൾ, വിനോദത്തിനും ഉല്ലാസത്തിനും വിശാല സൗകര്യങ്ങൾ. ഓളപ്പരപ്പിലെ ചെറുകൊട്ടാരം എന്നു തന്നെ കർണികയെ വിളിക്കാം. ഏപ്രിൽ മധ്യത്തിലാണ് കപ്പൽ വെള്ളത്തിലിറക്കിയത്. ആദ്യ വിദേശയാത്ര മുംബൈയിൽ നിന്ന് ദുബൈയിലേക്ക്. ദുബൈയിൽ നിന്ന് വെള്ളിയാഴ്ചകളിൽ അബൂദബി, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും തിങ്കളാഴ്ചകളിൽ മസ്കത്ത്, കസബ് തീരങ്ങളിലേക്കും സഞ്ചാരവുമുണ്ട്.

ഇന്ത്യയിൽ നിന്ന് ഒട്ടനവധി സഞ്ചാരികളെ ദുബൈയിലേക്ക് ആകർഷിക്കാൻ പുതിയ കപ്പൽ അവസരമാകുമെന്നാണ് കപ്പൽ കമ്പനിയുടെയും ദുബൈ ടൂറിസം വകുപ്പിന്‍റെയും പ്രതീക്ഷ. ഇന്ത്യക്കും യു.എ.ഇക്കുമിടയിലെ ഓളപ്പരപ്പിൽ സൗഹൃദത്തിന്‍റെ പുതിയ വിസ്മയം തീർക്കുകയാണ് കർണികയുടെ ലക്ഷ്യം.