LiveTV

Live

Gulf

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വര്‍ധനവ്

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വര്‍ധനവ്

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഒപെക് അംഗ രാഷ്ട്രങ്ങളുടെ ഉല്‍പ്പാദന നിയന്ത്രണം നീട്ടാനുള്ള തീരുമാനവും ഇറാനുമായി നിലനില്‍ക്കുന്ന പ്രതിസന്ധിയും വിലവര്‍ധനവിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പോയ വാരം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് അറുപത്തിനാലെ ദശാംശം ഇരുപത്തിമൂന്ന് ഡോളറായാണ് വിപണനം നടന്നത്. മുന്‍ വാരത്തെ അപേക്ഷിച്ച് ഒരു ഡോളറോളം വര്‍ധനവാണ് വിലയില്‍ രേഖപ്പെടുത്തിയത്. ഒപെക് അംഗ രാഷ്ട്രങ്ങളുടെ ഉല്‍പ്പാദനം നിയന്ത്രണം തുടരാനുള്ള തീരുമാനം പുറത്ത് വന്നതും പോയ വാരമാണ്. ജൂണില്‍ അവസാനിച്ച ഉല്പ്പാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാനാണ് ഒപെക് അംഗങ്ങളുടെയും ഒപെക് ഇതര എണ്ണ ഉല്പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ തീരുമാനം. ഒപ്പം ഇറാന്‍ അമേരിക്കന്‍ വിഷയത്തില്‍ അമേരിക്ക നിലപാട് കടുപ്പിച്ചതും വിപണിയെ പ്രതിസന്ധിയിലാക്കി. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിയും എണ്ണ വിലവര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. പ്രതിസന്ധിയില്‍ അയവ് വന്നിട്ടില്ലെങ്കില്‍ വരും ദിനങ്ങളിലും ഇതേ അവസ്ഥ തുടരാനാണ് സാധ്യത.